പത്തനംതിട്ട: ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ (ഇവിഎം) കമ്മിഷനിങ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. തിരുവല്ല മണ്ഡലത്തിലെ കമ്മിഷനിങ് 29ന് നടക്കും. റാന്നി സെന്‍റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മിഷനിങ് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി.
നാലു മണ്ഡലങ്ങളില്‍ ഇവിഎം കമ്മിഷനിങ് പൂര്‍ത്തിയായി - ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷിനുകള്‍ പോളിങ്ങിനായി തയാറാക്കി, അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മിഷനിങ്.
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിങ്ങിനായി തയാറാക്കി, അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിങ്. ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ അതത് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മിഷന്‍ ചെയ്തത്. ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവയുടെ കമ്മിഷനിങ്ങാണ് നടന്നത്.
ജില്ലയില്‍ ആകെ 1896 കണ്‍ട്രോള്‍ യൂണിറ്റ്, 1896 ബാലറ്റ് യൂണിറ്റ്, 2037 വിവിപാറ്റ് മെഷിനുകളുമാണ് കമ്മിഷന്‍ ചെയ്യുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ 282 പോളിങ് സ്റ്റേഷനിലേയ്ക്കായി 350 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 376 വിവിപാറ്റ് മെഷിനുകളും, ആറന്മുള നിയോജക മണ്ഡലത്തില്‍ 338 പോളിങ് സ്റ്റേഷനിലേയ്ക്കായി 416 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 450 വിവിപാറ്റ് മെഷീനുകളും, കോന്നി നിയോജക മണ്ഡലത്തില്‍ 293 പോളിങ് സ്റ്റേഷനിലേയ്ക്കായി 364 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 390 വിവിപാറ്റ് മെഷിനുകളും, അടൂര്‍ നിയോജക മണ്ഡലത്തില്‍ 306 പോളിങ് സ്റ്റേഷനിലേയ്ക്കായി 380 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 407 വിവിപാറ്റ് മെഷീനുകളുടെയുമാണ് ഇവിഎം കമ്മീഷനിങ് പൂര്‍ത്തിയായത്.
311 പോളിങ് സ്റ്റേഷനിലേയ്ക്കായി 386 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയും 414 വിവിപാറ്റ് മെഷീനുകളുമാണ് കമ്മിഷന്‍ ചെയ്യുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായ മെഷിനുകള്‍ അതത് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ സ്‌ട്രോങ് റൂമുകളില്‍ സീല്‍ ചെയ്ത് എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൂക്ഷിക്കും.