പത്തനംതിട്ട: ശബരിമല തിരുവാഭരണത്തിന്‍റെ കണക്കെടുക്കുന്നതിനായി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായര്‍ പന്തളം കൊട്ടാരത്തിലെത്തും.
ശബരിമല തിരുവാഭരണം കണക്കെടുപ്പ് നാളെ - ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായര്‍
കണക്കെടുത്ത് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
സുപ്രീം കോടതി ചുമതലപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 28ന് രാവിലെ 10 മണിക്ക് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പന്തളം കൊട്ടാരത്തിൽ എത്തുന്നത്.
പന്തളം കൊട്ടാരത്തിന്‍റെ വലിയകോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്‍റെ സുരക്ഷിതത്വത്തില്‍ രാജകുടുംബത്തിലെ ഒരുവിഭാഗം സംശയമുന്നയിച്ചതോടെയാണ് കണക്കെടുപ്പിന് സുപ്രീം കോടതി തയ്യാറായത്. കണക്കെടുത്ത് നാലാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം. തിരുവാഭരണത്തിന്‍റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ തിട്ടപ്പെടുത്തിയതിന്‍റെ കണക്കാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗികമായി ഇതാദ്യമായിട്ടായിരിക്കും തിരുവാഭരണത്തിന്‍റെ കണക്കെടുപ്പ് നടക്കുന്നത്.