പത്തനംതിട്ട:പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്(മേയ് 14) വൈകുന്നേരം അഞ്ചിന് നിശ്ചയിച്ചിരുന്ന പാട്ടുകളം പരിപാടിയും രാത്രി ഏഴിലെ സ്‌മൃതി സന്ധ്യയും റദ്ദാക്കിയതായി ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
യുഎഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം; എന്‍റെ കേരളം കലാപരിപാടികൾ റദ്ദാക്കി - ente keralam exhibition
മേളയുടെ ഭാഗമായി നടക്കുന്ന എക്‌സിബിഷന്‍ ഉണ്ടായിരിക്കും.
എന്‍റെ കേരളം കലാപരിപാടികൾ റദ്ദാക്കി
അന്തരിച്ച യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദര സൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതു കണക്കിലെടുത്താണ് പരിപാടികള്‍ റദ്ദാക്കിയിത്. എക്‌സിബിഷന്‍ ഉണ്ടായിരിക്കും.