കേരളം

kerala

ETV Bharat / state

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ എന്‍ജിനിയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു - വൈശാഖ് വി വിന്‍സെന്‍റ് മുങ്ങിമരിച്ചു

ഇന്നലെ വൈകിട്ട് 4 മണിയ്ക്ക് നടന്ന അപകടത്തിൽ തിരുവനന്തപുരം കണ്ണറവിള സ്വദേശിയായ വൈശാഖ് വി വിന്‍സെന്‍റാണ് മരിച്ചത്

engineering student drowned in Manimalayaar  മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു  മണിമലയാറ്റിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു  വൈശാഖ് വി വിന്‍സെന്‍റ് മുങ്ങിമരിച്ചു  student drowned in Manimalayaar
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

By

Published : Mar 26, 2022, 3:54 PM IST

പത്തനംതിട്ട:കൂട്ടുകാർക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നുര്‍ കണ്ണറവിളയിലെ വൈശാഖം വീട്ടില്‍ വൈശാഖ് വി വിന്‍സെന്‍റാണ് (19) മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയ്ക്ക് മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലായിരുന്നു അപകടം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വൈശാഖ്‌ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുമാണ് വൈശാഖിനെ കരയിലെത്തിച്ചത്. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് വൈശാഖ്.

ALSO READ:കുടുംബകലഹത്തിനിടെ ഭാര്യയെ വെടിവച്ചുകൊന്നു, പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ പൂട്ടി രക്ഷപ്പെടൽ ; പ്രതിക്കായി തിരച്ചിൽ

For All Latest Updates

ABOUT THE AUTHOR

...view details