പത്തനംതിട്ട: ഏനാദിമംഗലം ഒഴുകുപാറ വടക്കേചരുവില്‍ സുജാത തലക്കടിയേറ്റ് മരിച്ച സംഭവത്തിന് കാരണമായി ഏനാത്തു മുളയങ്കോട് ഭാഗത്തു നടന്ന ആദ്യ അക്രമകേസിൽ ഒരാളെ കൂടി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുറുമ്പകര മുളയങ്കോട്, കുരിയാക്കോട് പുത്തന്‍ വീട്ടില്‍ അനിയന്‍ കുഞ്ഞിനെയാണ് (42) ഏനാത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഏനാദിമംഗലം ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍ - കേരള പൊലിസ്
ഏനാദിമംഗലം ആക്രമണത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൊല്ലപ്പെട്ട സുജാതയുടെ മക്കളും പൊലിസ് പിടിയിൽ.
മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ആയുധം ഉപയാഗിച്ച് തലയ്ക്ക് ഇടിച്ച കേസിലാണ് അറസ്‌റ്റ്. മുളയങ്കോട് പടിഞ്ഞാറെ പുത്തന്‍ വീട്ടില്‍ ശരണ്‍ മോഹനന്‍റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലാണ് അറസ്റ്റ്. ഈ കേസിൽ കൊല്ലപ്പെട്ട ഒഴുകുപാറ വടക്കേചരുവില്‍ സുജാതയുടെ മക്കളായ സൂര്യലാല്‍ (26), ചന്ദ്രലാല്‍ (21), സുഹൃത്ത് കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി വിഘ്‌നേഷ് (26) എന്നിവരെ ചൊവ്വാഴ്‌ച ഏനാത്തു പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സുജാതയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അടൂര്‍ പൊലീസ് മുൻപ് അറസ്‌റ്റ് ചെയ്‌തിരുന്നു.