ശബരിമല: ശബരിമലയെ പ്രത്യേക ഭരണസമിതിക്ക് കീഴിലാക്കാനുളള ശ്രമങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ശബരിമലയിലെ ജീവനക്കാരുടെ സംഘടന. പ്രത്യേക ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന പന്തളം കൊട്ടാരത്തിന്‍റെ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തിരുവിതാംകൂര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍. ശബരിമലയിലെ പ്രത്യേക ആചാരാനുഷ്ഠാനങ്ങളും പൂജാദികർമ്മങ്ങളും സമയക്രമം പരിഗണിച്ച് ശബരിമലക്ക് മാത്രമായി പ്രത്യേക ഭരണസമിതി രൂപീകരിക്കണമെന്നാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിൽ പറയുന്നത്.
ശബരിമലയില്‍ പ്രത്യേക ദേവസ്വം ബോർഡ്; നിയമ പോരാട്ടത്തിനൊരുങ്ങി ജീവനക്കാരുടെ സംഘടന - special devasom board at sabarimala
ശബരിമലയിലെ പ്രത്യേക ആചാരാനുഷ്ഠാനങ്ങളും പൂജാധികർമ്മങ്ങളും സമയക്രമവും പരിഗണിച്ച് ശബരിമലക്ക് മാത്രമായി പ്രത്യേക ഭരണസമിതി രൂപീകരിക്കണമെന്നാണ് പന്തളം കൊട്ടാരം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിൽ പറയുന്നത്.
ശബരിമല പ്രത്യേക ഭരണസമിതിക്ക് കീഴിലായാല്‍ ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ അത് കാര്യമായി ബാധിക്കും. ഒപ്പം ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണം അനുബന്ധ സ്ഥാപനങ്ങളുടെ നടത്തിപ്പ് എന്നിവയെ അടക്കം ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.1949ലെ കവനന്‍റ് ആക്ട്, 1950ലെ ഹിന്ദുമത ധര്‍മ്മ സ്ഥാപന ആക്ടും അനുസരിച്ച് ശബരിമലയ്ക്ക് പ്രത്യേക ഭരണസമിതി നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് സംഘടന കോടതിയെ ധരിപ്പിക്കും. ജനുവരി 21നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് .