പത്തനംതിട്ട:പമ്പ നദിയിൽ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആവശ്യമായി വന്നാൽ എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്‍റെ നേതൃത്വത്തിൽ എൻഡിആർഎഫിന്‍റെ സഹകരണത്തോടെ മോക്ഡ്രിൽ നടത്തി.
പമ്പ നദിയിൽ കുളിച്ചു കൊണ്ടിരുന്ന അയ്യപ്പഭക്തൻ ചുഴിയിലും ഒഴുക്കിലും പെട്ട് മുങ്ങിത്താഴ്ന്നപ്പോള്‍ ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസിന്‍റെ സ്‌കൂബ ഡൈവേഴ്‌സ് രക്ഷാപ്രവർത്തനം നടത്തി പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതായിരുന്നു മോക്ക് ഡ്രിൽ. സ്ഥലത്ത് തടിച്ച് കൂടിയ അയ്യപ്പഭക്തർ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് മോക്ഡ്രിൽ ആണെന്ന് മനസിലായതോടെ ആശങ്ക അകന്നു.