പത്തനംതിട്ട :ശബരിമല വനമേഖലയോടുചേര്‍ന്ന അട്ടത്തോട്ടില്‍ പമ്പാനദിയുടെ തീരത്ത് കുട്ടിയാനയുടെ ജഡം കണ്ടെത്തി. രണ്ടുദിവസം പഴക്കമുണ്ട്. വെള്ളിയാഴ്ചയാണ് നാട്ടുകാര്‍ ജഡം കണ്ടത്.
പടിഞ്ഞാറെ അട്ടത്തോട് ഭാഗത്ത് കണ്ടെത്തിയ ആന ഒഴുക്കില്‍പ്പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. വനംവകുപ്പിന്റെ കോന്നി വെറ്ററിനറി സര്ജന് ഡോ.ശ്യാമചന്ദ്രന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു. തുടർന്ന് ആനയുടെ ജഡം ആര്യാട്ടുകവല വനത്തില്‍ മറവുചെയ്തു.