പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കിട്ടെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൗശിക് കെ വർമയും, ഋഷികേശ് വർമയും വെള്ളിയാഴ്ച മലകയറും. പന്തളംകൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി രാമവർമ രാജയും കൊട്ടാരം നിർവ്വാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. 2011-ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് പന്തളം കൊട്ടാരം വലിയതമ്പുരാൻ നിർദ്ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ച് തുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷക്കാലം മേൽശാന്തിയായി ചുമതല വഹിക്കേവരെയാണ് 17-ന് രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ്; നറുക്കെടുക്കുന്ന കുട്ടികൾ ഞായറാഴ്ച മലകയറും - നറുക്കെടുക്കുന്ന കുട്ടികൾ ഞായറാഴ്ച മലകയറും
പന്തളം കൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി രാമവർമ രാജയും കൊട്ടാരം നിർവ്വാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്.
കൊവിഡിന്‍റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ രണ്ട് ആൺകുട്ടികളെയാണ് നറുക്കെടുപ്പിനായി അയക്കാൻ കൊട്ടാരം തീരുമാനിച്ചത്. പന്തളം നാലുകെട്ട് കൊട്ടാരത്തിൽ കേരള വർമയുടെയും പള്ളം കൊട്ടാരത്തിൽ സീതാലക്ഷ്മി വർമയുടെയും മകനാണ് കൗശിക് കെ വർമ. പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിലെ അനൂപ് വർമയുടെയും എറണാകുളം മംഗളമഠത്തിൽ പാർവ്വതി വർമയുടേയും മകനാണ് ഋഷികേശ് വർമ. എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. 16-ന് ഉച്ചയ്ക്ക് പന്തളം തിരുവാഭരണ മാളികയിക്ക് മുമ്പിൽ കെട്ടുനിറച്ച് കൊട്ടാരം നിർവ്വാഹകസംഘം ഭാരവാഹികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇവർ ശബരിമലയിലേക്ക് തിരിക്കും.