കേരളം

kerala

ETV Bharat / state

ജില്ലയിൽ പരസ്യ പ്രചാരണം അവസാനിച്ചതിനാൽ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് കലക്‌ടർ

ടെലിവിഷന്‍, സിനിമ സമാനമായ മാധ്യമങ്ങള്‍ ഒന്നും ഉപയോഗിച്ച് പ്രചാരണം നടത്തരുതെന്ന് കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

By

Published : Apr 5, 2021, 5:11 AM IST

#election pta  election campaign in the district is over  ജില്ലയിൽ പരസ്യ പ്രചാരണം  നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  election 2021  kerala election 2021.
ജില്ലയിൽ പരസ്യ പ്രചാരണം അവസാനിച്ചതിനാൽ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് കലക്‌ടർ

പത്തനംതിട്ട: പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സ്ഥാനാര്‍ഥികളുടെയോ, രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതൃത്വത്തില്‍ പ്രകടനങ്ങളോ, പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍, സിനിമ സമാനമായ മാധ്യങ്ങള്‍ ഉപയോഗിച്ചും നടത്താന്‍ പാടില്ല. സംഗീത പരിപാടികള്‍, നാടകം, വിനോദ പരിപാടികള്‍, സാഹസിക പരിപാടികള്‍ തുടങ്ങിയവ പോളിങ് സ്‌റ്റേഷന്‍റെ പരിധിയില്‍ നടത്തി പൊതുജനത്തെ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് ആകര്‍ഷിക്കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയോ, തടവോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. വോട്ടറെ സ്വാധീനിക്കുന്നതോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതോ ആയ ഏതൊരു നടപടിയും ഇതിന്‍റെ പരിധിയില്‍ വരുമെന്നും കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details