പത്തനംതിട്ട:വിവിധ നിറത്തിലുള്ള നൂലിഴകൾ തുന്നി ചേർക്കുമ്പോഴും ഇവിടെ ജോലി ചെയ്യുന്നവരുടെ ജീവിതങ്ങൾക്ക് യാതൊരു നിറവും ഇഴയടുപ്പവുമില്ല. പത്തനംതിട്ട ഇലന്തൂർ ഖാദി ഗ്രാമവ്യവസായ ബോർഡ് നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾക്ക് വാഗ്‌ദാനങ്ങളല്ലാതെ മിനിമം കൂലി പോലും ലഭിക്കുന്നില്ല.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാകുന്നില്ലെന്ന് ഇലന്തൂർ നെയ്ത്ത് തൊഴിലാളികൾ - Elanthur khadi workers budjet
എല്ലാ ബജറ്റിലും പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും അതൊന്നും തങ്ങളിലേക്കെത്തുന്നില്ലെന്ന് നെയ്ത്ത് തൊഴിലാളികൾ
![ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാകുന്നില്ലെന്ന് ഇലന്തൂർ നെയ്ത്ത് തൊഴിലാളികൾ Elanthur khadi workers Elanthur khadi workers budjet ബജറ്റിൽ പ്രതീക്ഷയർപ്പിക്കാതെ നെയ്ത്ത് തൊഴിലാളികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5992632-thumbnail-3x2-khadi.jpg)
തൊഴിലാളികൾ
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാകുന്നില്ലെന്ന് നെയ്ത്ത് തൊഴിലാളികൾ
പത്തിലധികം തൊഴിലാളികൾ 12 വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. എല്ലാ ബജറ്റിലും ഇതുപോലെ പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും അതൊന്നും തങ്ങളിലേക്കെത്തുന്നില്ലെന്നും ഇവർ പറയുന്നു. സംസ്ഥാന ബജറ്റിൽ ഖാദി വ്യവസായത്തിന് 16 കോടി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുമ്പോഴും കാലങ്ങളായി കൃത്യമായ ശമ്പളം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവർ.
Last Updated : Feb 7, 2020, 6:35 PM IST