പത്തനംതിട്ട :രണ്ടാം നരബലിക്ക് 16 നാള്‍ മുമ്പ് പ്രതി ലൈല തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിരുന്നുവെന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ സ്റ്റാഫ് ഇടപ്പോൺ സ്വദേശിനി സുമ. സെപ്റ്റംബർ 10നായിരുന്നു സംഭവം. വീടുകള്‍ തോറും നടന്ന് അടൂര്‍ മഹാത്മ അഗതി മന്ദിരത്തിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതാണ് സുമയുടെ ജോലി.
ലൈലയുടെ വീടിനുമുന്നിലെ റോഡിലൂടെ വരുമ്പോൾ സമീപത്തെ കാവിൽ നിൽക്കുകയായിരുന്നു ലൈല. ഒരു പരിചയവും ഇല്ലാത്ത തന്നെ ലൈല ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് സുമ പറയുന്നു. ലൈല തന്നെ കുറേ നിര്‍ബന്ധിച്ചു. വെള്ളമെങ്കിലും കുടിച്ചിട്ട് പോകാന്‍ പറഞ്ഞു. അപ്പോള്‍ പ്രായമായ ഒരു വ്യക്തി വീടിന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.