പത്തനംതിട്ട : ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റോസ്‌ലിനെ കൊലപ്പെടുത്തും മുന്‍പ് കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് ഭഗവൽ സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചാണ് ഇത് ചെയ്‌തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍. ജൂണിലാണ് റോസ്‌ലിനെ ഷാഫിയും ലൈലയും ഭഗവല്‍ സിംഗും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്.
കൊലപ്പെടുത്തുന്നതിന് മുൻപാണ് റോസ്‌ലിനെ മൂന്ന് പേരും ചേര്‍ന്ന് അതിക്രൂരമായി മുറിവേല്‍പ്പിച്ചത്. തുടർന്ന് മുറിവുകളിൽ കറിമസാല തേച്ചുപിടിപ്പിച്ചു. വേദനകൊണ്ട് റോസ്‌ലിനിൽ നിന്നും ഞരക്കം ഉണ്ടായതോടെ ശബ്‌ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി അതിനുമുകളിൽ പ്ലാസ്‌റ്റര്‍ കൊണ്ട് ഒട്ടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ക്രൂര പീഡനത്തിൽ റോസ്‌ലിന്‍ അര്‍ധബോധാവസ്ഥയിലായി മരിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഷാഫിയും ലൈലയും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.