പത്തനംതിട്ട:തിരുവല്ല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക നിരീക്ഷണത്തിലുള്ള എട്ട് പേരുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു. പനി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചത്. അതേസമയം, മഹാരാഷ്ട്രയിൽ നിന്നെത്തിയ കുറ്റപ്പുഴ സ്വദേശിയുടെ സ്രവം നാളെ ശേഖരിക്കും.
ഗാർഹിക നിരീക്ഷണത്തിലുള്ള എട്ട് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്കയച്ചു - samples from pathanamthitta
ഗാർഹിക നിരീക്ഷണത്തിലുള്ള പനിബാധ കണ്ടെത്തിയ എട്ട് പേരുടെ സ്രവങ്ങളാണ് ഇന്ന് പരിശോധനയ്‌ക്കായി അയച്ചത്.
നിരീക്ഷണ കാലയളവ് തുടങ്ങിയത് മുതൽ 1649 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 245 പേരുടെ നിരീക്ഷണ കാലാവധി അവസാനിച്ചു. ശേഷിക്കുന്നത് 1404 പേരാണ്. പനി അടക്കമുള്ള രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ട 73 പേരുടെ സ്രവങ്ങളും ഇതുവരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നും ഫലം ലഭ്യമായ 52 പേരുടെ പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റിവ് ആണെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം വരെ ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്നത് 1373 പേരായിരുന്നു. കൂടാതെ, താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ പാർപ്പിക്കുന്നതിനായി എംജിഎം സ്‌കൂളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളതായി തഹസിൽദാർ ജോൺ വർഗീസ് അറിയിച്ചു.