പത്തനംതിട്ട : അനധികൃതമായ മണലെടുപ്പ് മൂലം ഏനാത്ത് ഭാഗത്തെ കല്ലടയാറിന്‍റെ ഭൂരിഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. അപകടം പതിയിരിക്കുന്നതറിയാതെ കടവില്‍ കുളിക്കാനെത്തുന്നവര്‍ മുങ്ങി മരിക്കുന്ന സാഹചര്യവും ഉണ്ട്. നിയന്ത്രണമില്ലാതെ പാസുകള്‍ ഉപയോഗിച്ച് അളവില്‍ കൂടുതല്‍ മണലാണ് പുഴയില്‍ നിന്നും മണല്‍ ലോബികള്‍ വാരുന്നത്. എന്നാല്‍ അപായ സൂചന നല്‍കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇതുവരെയും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മണ്ണടി തെങ്ങുംപുഴ പ്ലാക്കോട് കടവിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു. ചളി നിറഞ്ഞതിനാല്‍ ചുഴികളില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ പലപ്പോഴും അഗ്നിശമനസേനയ്ക്ക് സാധിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ മുമ്പ് മണല്‍ വാരിയിരുന്നവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. മണ്ണിൽ കടവ്, ചെട്ടിഓരത്ത് കടവ്, കാരക്കാട് കടവ്, ഇടയ്ക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. സംരക്ഷണ ഭിത്തി കെട്ടാത്തതിനാല്‍ ഇളമംഗലം മുതൽ മണ്ണടി കാമ്പിത്താൻ കടവുവരെയുള്ള ഭാഗങ്ങളിലെ തിട്ടകള്‍ ഇടിയുന്നുണ്ട്.
മരണം കുഴിച്ച് മണല്‍ മാഫിയ: അപകടക്കെണിയായി കല്ലടയാർ - മണലെടുപ്പ്
അനധികൃതമായ മണലെടുപ്പ് മൂലം പുഴയുടെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.
അപകട കെണിയൊരുക്കി കല്ലടയാര്‍
അവധിക്കാലമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് കല്ലടയാറില്‍ കുളിക്കാനായി എത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മണല്‍ വാരല്‍ കല്ലടയാറിന്‍റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചുതുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും പുഴയുടെ സംരക്ഷണത്തിന് കാര്യമായ നടപടികള്‍ ഉണ്ടായില്ല.
Last Updated : Apr 30, 2019, 11:38 PM IST