കേരളം

kerala

ETV Bharat / state

ചരിത്രത്തിലാദ്യം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജന്‍ഡര്‍ പ്രാതിനിധ്യം - ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജന്‍ഡര്‍ പ്രാതിനിധ്യം

കോട്ടയം ജില്ലയിൽ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് ട്രൻസ്‌ജന്‍ഡർ വിഭാഗത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയ ആദ്യ വ്യക്തി.

#pta dyfi  dyfi state committee transgender member laya mariya jaison  historical step by dyfi state commitee  ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജന്‍ഡര്‍ പ്രാതിനിധ്യം  കോട്ടയം ജില്ലയിൽ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് ട്രൻസ്‌ജന്‍ഡർ വിഭാഗത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയ ആദ്യ വ്യക്തി
ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജന്‍ഡര്‍ പ്രാതിനിധ്യം

By

Published : Apr 30, 2022, 5:13 PM IST

പത്തനംതിട്ട: ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ചരിത്രത്തിലേക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ഒരു ട്രാന്‍സ്‌വുമണ്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സമ്മേളനമാണിത്. കോട്ടയം ജില്ലയിൽ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് ട്രൻസ്‌ജന്‍ഡർ വിഭാഗത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ 2019 ലെ ഡിവൈഎഫ്‌ഐ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ് ഇത്തിക്കാനം തുരുത്തി മേഖല കമ്മിറ്റിയിൽ നിന്നും അംഗത്വം എടുക്കുന്നത്. അതിനു ശേഷം ബ്ലോക്ക് കമ്മിറ്റിയിലെത്തി. പാമ്പാടിയിൽ നടന്ന കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗവുമായി. തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്‌ക്വയര്‍ ഹബ് പ്രൊജക്‌ടില്‍ കമ്പ്യൂട്ടർ അസിസ്റ്റന്റായി ജോലി നോക്കുകയാണ് ലയ.

ട്രാൻസ്‌ജൻഡർ വിഭാഗത്തിനു വേണ്ടി മാത്രമല്ല എല്ലാ വിഭാഗങ്ങൾക്കുമായി പ്രവർത്തിയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് സമ്മേളനത്തിനെതിയ ലയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ നിന്നും ലയ ഉൾപ്പെടെ അഞ്ചോളം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

Also Read പുതിയ നേതൃത്വം: വി.വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്; സെക്രട്ടറിയായി വികെ സനോജ് തുടരും

For All Latest Updates

TAGGED:

#pta dyfi

ABOUT THE AUTHOR

...view details