പത്തനംതിട്ട: ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡൻറായി വി.വസീഫിനെ സമ്മേളനം തിരഞ്ഞെടുത്തു. വികെ സനോജ് സെക്രട്ടറി സ്ഥാനത്ത് തുടരും. എസ്ആർ അരുൺ ബാബുവാണ് ട്രഷറർ. 25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും പത്തനംതിട്ടയിൽ നടന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
എസ് സതീഷ്, എസ്കെ സജീഷ്, കെയു ജനീഷ് കുമാര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. സമ്മേളനത്തിൽ പ്രായ നിബന്ധന കർശനമാക്കിയിരുന്നെങ്കിലും വികെ സനോജിന് പ്രായത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 37 വയസാണ് പരിധി.