ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു - സിപിഎം

സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായ നെജില്‍ കെ ജോണിനാണ് വെട്ടേറ്റത്

dyfi leader nejil k john attacked in pathanamthitta  dyfi leader attacked in pathanamthitta  political disputes between bjp and cpm  kerala politics  പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു  കോരള രാഷ്ട്രീയം  സിപിഎം  ഡിവൈഎഫ്ഐ
പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
author img

By

Published : Jun 20, 2022, 10:06 AM IST

പത്തനംതിട്ട: കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായ നെജില്‍ കെ ജോണിനാണ് വെട്ടേറ്റത്. കോഴഞ്ചേരി ടൗണിന് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. കുറിയന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ-ആര്‍എസ്‌എസ് സംഘര്‍ഷം നിലനിന്നിരുന്നു.

ABOUT THE AUTHOR

author-img

...view details