പത്തനംതിട്ട: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ അടൂരിൽ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് കുടശനാട് കണ്ണങ്കരമുകള്‍ പടിഞ്ഞാറേ പാളവിളവീട്ടില്‍ രമേശാണ് (28) അറസ്റ്റിലായത്. അടൂര്‍-പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ഐശ്വര്യ' ബസിലെ ഡ്രൈവറാണ് ഇയാള്‍. ഇയാള്‍ ഈ ബസിലെ താല്‍കാലിക ഡ്രൈവറാണെന്നും പറയുന്നു.
മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ - അടൂര്‍ പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഐശ്വര്യ ബസിലെ ഡ്രൈവർ പിടിയിൽ
അടൂര്‍-പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഐശ്വര്യ എന്ന ബസിലെ ഡ്രൈവർ രമേശാണ് പിടിയിലായത്
ചൊവ്വാഴ്‌ച രാവിലെ 9.15ന് അടൂര്‍ കെഎസ്‌ആര്‍ടിസി ജങ്ഷനിലാണ് സംഭവം. ബസ് ഓടുന്ന സമയത്തെ ചൊല്ലി രമേശും മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരനും തമ്മിൽ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് വിവരം ട്രാഫിക് മൊബൈലിനെ അറിയിക്കുകയായിരുന്നു.
പിന്നാലെ ഗ്രേഡ് എസ്ഐ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ രമേശ് മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് രമേശിനെ പിടികൂടി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നാലെ അടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.