പത്തനംതിട്ട: പൊതുകിണർ വറ്റിത്തുടങ്ങിയ മുടിയൂർക്കോണം പ്ലാവിളയിൽ കോളനിയിൽ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ. പ്ലാവിളയിൽ നിവാസികളിലൊരാളായ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ വിവരം ജനങ്ങളിലേക്കെത്തിച്ചതോടെയാണ് ഇവരുടെ പ്രശ്‌നം പുറത്തറിയുന്നത്.
പൊതുകിണർ വറ്റി; കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ - പ്ലാവിളയിൽ കോളനി പൊതുകിണർ
അഞ്ച് കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണര്‍ വറ്റിതുടങ്ങിയെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി
പൊതുകിണർ വറ്റി; കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ
അഞ്ച് കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണര്‍ വറ്റിതുടങ്ങിയെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ വെള്ളം ലഭ്യമാക്കാന്‍ കിണര്‍ ആഴം കൂട്ടിയിട്ടുണ്ടെന്നും കിണറുമായി ബന്ധപ്പെട്ട പൈപ്പ് വെക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വാർഡ് കൗൺസിലർ രാധാ രാമചന്ദ്രൻ പറഞ്ഞു.