കേരളം

kerala

ETV Bharat / state

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; അരുവാപ്പുലം പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി - കുടിവെള്ള വിതരണം മുടങ്ങി

പത്തനംതിട്ട ജില്ലയിലെ നാല് വാർഡുകളിലെ കുടിവെള്ള വിതരണമാണ് പമ്പിങ് നടത്തുന്ന കിണറ്റിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടി എടുക്കാത്തത് കാരണം മുടങ്ങിയത്.

പത്തനംതിട്ട  ARUVAPPULAM  PATHANAMTHITTA  DRINKING WATER PROBLEM  water authority  വാട്ടർ അതോറിറ്റിയുടെ അനാസ്ഥ  അരുവാപ്പുലം പഞ്ചായത്ത്  കുടിവെള്ള വിതരണം മുടങ്ങി  പത്തനംതിട്ട വാർത്ത
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; അരുവാപ്പുലം പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി

By

Published : Sep 28, 2022, 10:51 AM IST

പത്തനംതിട്ട:അരുവാപ്പുലത്തുക്കാർക്ക് കുടിവെള്ളം കിട്ടാക്കനി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ 3000ത്തോളം പേരാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ നാല് വാർഡുകളിലാണ് കുടിവെള്ള വിതരണം മുടങ്ങിയത്.

ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതോടെ പണം കൊടുത്ത് ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. മാളാപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിർത്തി വച്ചതോടെയാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പമ്പിങ് നടത്തുന്ന കിണറിൽ ചെളിയും എക്കലും നിറഞ്ഞതാണ് പമ്പിങ് നിർത്തി വയ്‌ക്കാൻ കാരണം.

കുടിവെള്ള വിതരണം മുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും കിണറ്റിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വേനൽ കാലമായതോടെ പ്രദേശത്തെ കിണറുകളിൽ വെള്ളമില്ലാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ അരുവാപുലം പഞ്ചായത്തിലെ ഐരവൺ , നെടുംമ്പാറ, മുളക്കൊടിത്തോട്ടം എന്നിവിടങ്ങളിലെ പ്രദേശവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.

കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതും ഓപ്പറേറ്റർമാരുടെ അനാസ്ഥയും മൂലം കുടിവെള്ളം വിതരണം തടസപ്പെടുന്നതിന് പുറമേയാണ് കിണറ്റിലെ ചെളി നീക്കം ചെയ്യാത്തതിന്‍റെ പേരിൽ പമ്പിങ് നിർത്തി വച്ചിരിക്കുന്നത്. അതേസമയം നേരത്തെ ചെളി നീക്കം ചെയ്‌ത കോൺട്രാക്‌ടർമാർക്ക് വാട്ടർ അതോറിറ്റി പണം നൽകാത്തതാണ് ചെളി നീക്കം ചെയ്യാൻ ആളെ കിട്ടാത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്. കുടിവെളള വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലങ്കിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ABOUT THE AUTHOR

...view details