പത്തനംതിട്ട: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന ചെയ്‌ത് മുൻ അധ്യാപകരായ സഹോദരങ്ങൾ. പ്രക്കാനം സ്വദേശികളായ ജയൻ ഉഴവത്ത് സഹോദരൻ തോമസ് ഉയിവത്ത് എന്നിവരാണ് തങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന ചെയ്‌ത് സഹോദരങ്ങൾ
സഹോദരങ്ങളായ ജയൻ ഉഴവത്തും തോമസ് ഉഴവത്തുമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത്.
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന ചെയ്‌ത് സഹോദരങ്ങൾ
കൊവിഡ് കാലത്ത് തങ്ങളാല്‍ കഴിയുന്ന സഹായം ജനങ്ങൾക്ക് പെയ്യാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഈ സഹോദരങ്ങൾ പറഞ്ഞു. ജയൻ ഉഴുവത്ത് പത്തനാപുരം സെന്‍റ് സ്റ്റീഫൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പളായി 2011ലും തോമസ് ഉഴുവത്ത് 2016ല്‍ മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ് അധ്യാപകനായുമാണ് വിരമിച്ചത്. ഒരു മാസത്തെ പെൻഷൻ തുകയായ 34,307 രൂപയും 60,000 രൂപയുമാണ് സംഭാവന നല്‍കിയത്.