പത്തനംതിട്ട: റാന്നിയിൽ വാക്‌സിനേഷന്‍ ക്യാമ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. പെരുനാട് പഞ്ചായത്തിലെ പെരുനാട് മൃഗാശുപത്രി എല്‍ എസ് ഐ (ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടര്‍) രാഹുല്‍ ആര്‍.എസിനാണ് നായയുടെ കടിയേറ്റത്. ഇന്ന് (സെപ്‌റ്റംബര്‍ 13) രാവിലെ പത്ത് മണിയോടെയാണ് സംഭവം.
വാക്‌സിനേഷനിടെ ലൈഫ് സ്‌റ്റോക്ക് ഇന്‍സ്‌പെക്‌ടര്‍ക്ക് വളര്‍ത്തു നായയുടെ കടിയേറ്റു - എല്‍എസ്ഐ
പെരുനാട് മൃഗാശുപത്രിയിലെ എല്‍എസ്ഐ രാഹുലിനാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ് 12 വയസുകാരി മരിച്ച സംഭവത്തെ തുടന്ന് പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വളര്‍ത്ത് നായകള്‍ക്ക് പ്രതിരോധ വാക്‌സിനെടുക്കാന്‍ മൃഗാശുപത്രിയില്‍ നിന്ന് ജീവനക്കാരെത്തിയത്. രാഹുലിന്‍റെ കൈത്തണ്ടയിലാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു.
രാഹുലിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.