പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്‌ടറെ വിജിലന്‍സ് സംഘം പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ധൻ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് വിജിലൻസ് 3,000 രൂപ കണ്ടെടുത്തു.
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടർ വിജിലന്‍സിന്‍റെ പിടിയിൽ - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ധൻ ഷാജി മാത്യു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടർ വിജിലന്‍സിന്‍റെ പിടിയിൽ
ഒ.പിയില്‍ വച്ച് പണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യാന്‍ രോഗിയുടെ മകന്‍റെ കയ്യില്‍ നിന്നും ഇയാള്‍ 3000 രൂപ ആവശ്യപ്പെട്ടിരുന്നു. ശസ്‌ത്രക്രിയക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന വ്യാപക പരാതിയെ തുടർന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.