പത്തനംതിട്ട:ജില്ലയിൽ പതിറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്ന കൈവശ കർഷകരെ വഞ്ചിക്കുന്ന സമീപമാണ് പട്ടയമേളയിൽ ഉണ്ടായതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പ്രൊഫസർ ഡി കെ ജോൺ. 512 പട്ടയങ്ങൾ നൽകി അതിനെ ആഘോഷമാക്കുന്ന സമീപനമാണ് പട്ടായമേളയിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ അനുവദിച്ച 1843 പട്ടയങ്ങൾ എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു.പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമിയാണ് യുഡിഎഫ് പട്ടയം നൽകിയത്.
പട്ടയത്തിന് വേണ്ടി കാത്തിരുന്ന കൈവശ കർഷകരെ വഞ്ചിച്ചതായി ഡി കെ ജോൺ - എൽഡിഎഫ്
512 പട്ടയങ്ങൾ നൽകി അതിനെ ആഘോഷമാക്കുന്ന സമീപനമാണ് പട്ടായമേളയിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു
കോന്നിയിൽ പട്ടയം റദ്ദാക്കിയതിനു കാരണമായി എൽഡിഎഫ് സർക്കാർ കണ്ടെത്തിയത് പട്ടയം നൽകിയ ഭൂമി വനമേഖലയിൽ ആണെന്നാണ്. കോന്നിയിൽ 3000, റാന്നി താലൂക്കിൽ രണ്ടായിരത്തിലധികം ആളുകൾ പട്ടയം ലഭിക്കാനുള്ളത്. ഇത്തരത്തിൽ കർഷകരെ വഞ്ചിക്കുന്ന സമീപനം ആണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും ഡി കെ ജോൺ പറഞ്ഞു. തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ അവകാശം സ്ഥാപിച്ചെടുക്കാൻ കർഷകരുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പട്ടയം ലഭിക്കാനുള്ളവരുടെ കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ പോലും മുറിച്ച് വിൽക്കാനാകുന്നില്ല. ബാങ്ക് വായ്പ അടക്കം നിഷേധിക്കപ്പെടുന്നു ഇത്തരമൊരു സാഹചര്യത്തിൽ, ജില്ലയിൽ പട്ടയം ആയി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പൊതു വിഷയവുമായി കണ്ട് നടപടികൾ സ്വീകരിക്കാൻ അധികൃതരും ജനപ്രതിനിധികളും തയ്യാറാകണമെന്ന് ഡി കെ ജോൺ ആവശ്യപ്പെട്ടു.