പത്തനംതിട്ട : പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ വൈറലായ പത്തനംതിട്ട ജില്ല കലക്‌ടർ ദിവ്യ എസ് അയ്യർ കായികാഭ്യാസ പരിശീലനത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയിൽ പൊലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലാണ് ജില്ല കലക്‌ടർ പങ്കെടുത്തത്.
പാട്ടും നൃത്തവും മാത്രമല്ല, കായികാഭ്യാസവും വഴങ്ങും; 'വൈറൽ കലക്‌ടർ' ദിവ്യ എസ് അയ്യർ - പൊലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടി
സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പൊലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുത്ത് മികവ് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ല കലക്‌ടർ.
പാട്ടും നൃത്തവും മാത്രമല്ല, കായികഭ്യാസവും വഴങ്ങും; 'വൈറൽ കലക്‌ടർ' ദിവ്യ എസ് അയ്യർ
തികഞ്ഞ ആത്മവിശ്വാസത്തോടെ പരിശീലകർ പറഞ്ഞു കൊടുത്ത ഓരോ അഭ്യാസങ്ങളും ചെയ്‌ത് കലക്‌ടർ മുന്നേറി. സ്ത്രീകൾക്കും കുട്ടികൾക്കുമായി പത്തനംതിട്ട ജില്ല പൊലീസിന്‍റെ (വനിത) നേതൃത്വത്തിലാണ് വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വനിത പൊലീസുകാരാണ് പരിശീലനം നൽകുന്നത്.
Last Updated : May 15, 2022, 10:47 PM IST