കേരളം

kerala

ETV Bharat / state

'അനുഭവങ്ങളുടെ സത്യസന്ധതയും ചിന്തയുടെ തെളിച്ചവുമുള്ള കൃതി' ; ദിവ്യ എസ് അയ്യരുടെ 'കൈയൊപ്പിട്ട വഴികള്‍' പ്രകാശനം ചെയ്തു

ലളിത സുഭഗമായ നല്ല വാക്കുകള്‍ നിറഞ്ഞ സുഭാഷിതം പോലെ ആണ് ദിവ്യയുടെ പുതിയ പുസ്തകമെന്ന് സ്‌പീക്കര്‍

Divya S Iyer IAS book released  ദിവ്യ എസ് അയ്യര്‍ ഐ.എ.എസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു  കൈയൊപ്പിട്ട വഴികള്‍' പ്രകാശനം ചെയ്തു
ദിവ്യ എസ് അയ്യര്‍ ഐ.എ.എസിന്‍റെ 'കൈയൊപ്പിട്ട വഴികള്‍' പുസ്തകം പ്രകാശനം ചെയ്തു

By

Published : Mar 8, 2022, 10:27 PM IST

പത്തനംതിട്ട :കടന്നുവന്ന വഴികളില്‍ മായാത്ത മുദ്രയും കൈയൊപ്പും ചാര്‍ത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ് എന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. പത്തനംതിട്ട ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ പുതിയ പുസ്തകം 'കൈയൊപ്പിട്ട വഴികള്‍' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ജന്മ സിദ്ധമായി ലഭിക്കുന്ന ഒന്നാണ് പ്രതിഭ. ആ പ്രതിഭയെ വിജയിപ്പിക്കാന്‍ കഠിനാധ്വാനം വേണം. അത്തരത്തില്‍ വിജയിച്ച ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍. ലളിത സുഭഗമായ നല്ല വാക്കുകള്‍ നിറഞ്ഞ സുഭാഷിതം പോലെ ആണ് ദിവ്യയുടെ പുതിയ പുസ്തകം. അനായാസമായ വായന ലഭ്യമാക്കുന്ന പുസ്തകത്തില്‍ അനുഭവങ്ങളുടെ സത്യസന്ധതയും ചിന്തയുടെ തെളിച്ചവും ഉണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ദിവ്യ എസ് അയ്യര്‍ ഐ.എ.എസിന്‍റെ 'കൈയൊപ്പിട്ട വഴികള്‍' പുസ്തകം പ്രകാശനം ചെയ്തു

Also Read:'കവിതയുടെ കഥകള്‍'; ചെറുകഥ സമാഹാരം പ്രകാശനം ചെയ്‌ത് കെ.കെ ശൈലജ

വനിതാദിനം തന്നെ പുസ്തക പ്രകാശനത്തിന് തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ആശയങ്ങളിലെ കര്‍പ്പൂര ദീപത്തിന്റെ തിളക്കവും വാക്കുകളിലെ കസ്തൂരിയുടെ ഗന്ധവും കൈമോശം വരാതെ എഴുത്തിന്റെ ലോകത്ത് വിരാജിക്കാന്‍ ദിവ്യക്ക് കഴിയട്ടെ എന്നും സ്പീക്കര്‍ ആശംസിച്ചു.

എം.ബി. രാജേഷില്‍ നിന്നും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ബെന്യാമിന്‍ പുസ്തകപരിചയം നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ആന്റോ ആന്‍റണി എം.പി, എം.എല്‍.എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കവിത ഗംഗാധരന്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, അസി.കലക്ടര്‍ സന്ദീപ് കുമാര്‍, വനിത മാസികയുടെ അസി.എഡിറ്റര്‍ അജിത്ത് ഏബ്രഹാം, രവി ഡി.സി, വിവിധ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details