പത്തനംതിട്ട: കുട്ടികളുമായി രക്ഷിതാക്കളുടെ ബന്ധം ഊഷ്മളമാക്കണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമന്‍. ഇ.ടി.വി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊടുമൺ കൊലപാതക കേസിൽ കുടുതല്‍ കുട്ടികള്‍ ഇടപെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. എന്നാല്‍ ചില കുട്ടികളുടെ രക്ഷിതാക്കള്‍ സമയോചിതമായി ഇടപെട്ടതിനാല്‍ മക്കളെ കുറ്റകൃത്യത്തില്‍ ഇടപെടാതെ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗിത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുട്ടികളുമായുള്ള ബന്ധം രക്ഷിതാക്കള്‍ ഊഷ്മളമാക്കണം: കെ.ജി സൈമന്‍ - case
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമന്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖം
കൊടുമൺ കൊലപാതക കേസിൽ നാലു പ്രതികൾ ഉണ്ടാവേണ്ടതായിരുന്നു: ജില്ലാ പൊലീസ് മേധാവി
കഴിഞ്ഞ 50 ദിവസമായി റോഡപകടങ്ങളിൽ കുറവ് ഉണ്ടായിട്ടുണ്ട്. ആത്മഹത്യാ നിരക്കുകളും കുറഞ്ഞു. ലോക് ഡൗൺ പാഠങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം. വിദേശികൾ ധാരാളമായി ജില്ലയിലെത്തുന്നതിനാൽ ജില്ലാ അതിർത്തികളിൽ കൂടുതൽ സുരക്ഷയുണ്ടാവും. ജില്ലയിൽ മൂന്നു മുനിസിപ്പാലിറ്റികളിലായി ട്രാഫിക് അഡ്വൈസറി കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഡിവൈഡറുകൾ സ്ഥാപിച്ചു. ലോക് ഡൗൺ മൂലം ട്രാഫിക് സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ കഴിഞ്ഞെന്നും കെ.ജി സൈമൺ കൂട്ടിച്ചേർത്തു.
Last Updated : May 24, 2020, 12:47 PM IST