പത്തനംതിട്ട:ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കൊവിഡ് വാക്‌സിനേഷന്‍റെ പ്രഥമ ദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ആദ്യ ദിവസം ഒന്‍പതിടത്തുമായി 592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. വാക്‌സിനേഷന്‍ നാളെ പുനരാരംഭിക്കും.
ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ വിജയകരം; ആദ്യ ഡോസ് സ്വീകരിച്ച് ഡിഎംഒ - distribution of covid vaccine news
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ ആദ്യ ഡോസ് സ്വീകരിച്ചു
16ന് രാവിലെ ഒന്‍പത് മുതല്‍ വാക്‌സിനേഷനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിന് ശേഷം വാക്സിനേഷന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആദ്യമായി കൊവിഷീല്‍ഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. 30 മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
ജില്ലാ കലക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്‍മാര്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ആര്‍എംഒ ഡോ. ആഷിഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.