കേരളം

kerala

ETV Bharat / state

പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിലെ സംരക്ഷണ ഭിത്തിയുടെ പണി വേഗത്തിൽ നടത്തണമെന്ന് ജില്ലാ കലക്‌ടർ - P.B Noah

30 ലക്ഷം രൂപാ ചെലവിൽ 11 മീറ്റർ സംരക്ഷണ ഭിത്തിയാണ് അടിയന്തരമായി പണിയുന്നത്.

പത്തനംതിട്ട  പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവ്  സംരക്ഷണ ഭിത്തി പൂർത്തീകരിക്കൽ  കലക്‌ടർ  പി.ബി നൂഹ്  pathnamthitta  District Collector  Pandalam Valiyakoyikkal temple  P.B Noah  collector
പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിലെ സംരക്ഷണ ഭിത്തി; പണി വേഗത്തിൽ നടത്തണമെന്ന് ജില്ലാ കലക്‌ടർ

By

Published : Jun 16, 2020, 1:55 AM IST

പത്തനംതിട്ട: പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിലെ സംരക്ഷണ ഭിത്തി രണ്ടാഴ്‌ചക്കുള്ളിൽ കെട്ടി ബലപ്പെടുത്തണമെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ് നിർദേശം നൽകി. കൽക്കെട്ടിന്‍റെ സമീപമുള്ള കെട്ടിടത്തിന്‍റെ ബലക്ഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊട്ടാരം നിർവ്വാഹകസംഘം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്നാണ് കലക്‌ടർ സ്ഥലം സന്ദർശിച്ചത്. പണി ടെണ്ടറായി ഒരു വർഷം ആകാറായിട്ടും പണി തീർക്കാത്തതിനെക്കുറിച്ച് കരാറുകാരോടും ഉദ്യോഗസ്ഥരോടും കലക്‌ടർ വിശദീകരണം ചോദിച്ചു. എന്നാൽ വെള്ളപ്പൊക്കം മൂലമാണ് പണി വൈകിയതെന്നായിരുന്നു ഇവരുടെ മറുപടി. രണ്ടാഴ്‌ചയ്ക്കകം പണി പൂർത്തിയാക്കണമെന്നും പണിയുടെ പുരോഗതി ദിവസവും ചിത്രമുൾപ്പെടെയുള്ള റിപ്പോർട്ട് നൽകണമെന്നും കലക്‌ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

30 ലക്ഷം രൂപാ ചെലവിൽ 11 മീറ്റർ സംരക്ഷണ ഭിത്തിയാണ് അടിയന്തരമായി പണി കഴിക്കുന്നത്. ഉപയോഗമില്ലാതെ കിടക്കുന്ന വലിയകോയിക്കൽ കടവ്, സ്രാമ്പിക്കൽ കടവ് എന്നിവ നന്നാക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ എടുക്കണമെന്ന് നഗരസഭാ കൗൺസിലർ കെ.ആർ. രവിയുടെ ആവശ്യവും കലക്‌ടർ പരിശോധിച്ചു. താഴെയുള്ള പടവുകൾ തീർക്കുന്നതിനുള്ള പരിശോധന നടത്തണമെന്നും മേജർ ജലസേചന വകുപ്പ് ഉദ്യാഗസ്ഥർക്ക് കലക്‌ടർ നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details