ശുചിത്വ കലണ്ടര്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് പുറത്തിറക്കി - District Collector PB Nooh released shuchithwa calendar
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനാണ് കലണ്ടർ തയ്യാറാക്കിയത്.
ശുചിത്വ കലണ്ടര്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് പുറത്തിറക്കി
പത്തനംതിട്ട: ലൈഫ് കുടുംബസംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാഗംങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ശുചിത്വ കലണ്ടര്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനാണ് കലണ്ടർ തയ്യാറാക്കിയത്. ശബരിമല എ.ഡി.എം എന്‍.എസ്.കെ ഉമേഷ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ബീനാറാണി, അടൂര്‍ ആര്‍.ഡി.ഒ പി.ടി എബ്രഹാം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.