പത്തനംതിട്ട:കോന്നി ഉപതെരഞ്ഞെടുപ്പിനായി പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ ഇ.ആര്‍.ഒയും കോന്നി തഹസില്‍ ദാറുമായ ഇ.എസ് നസിയുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. 212 പോളിങ് ബൂത്തുകളിലേക്കായി 1016 ജീവനക്കാരെയും 82 വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോന്നിയില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്‌തു - distribution of polling materials latest news
20 കൗണ്ടറുകളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. 212 പോളിങ് ബൂത്തുകളിലേക്കായി 1016 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോന്നി നിയമസഭാ നിയോജക മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും വോട്ടെടുപ്പ് ദിവസവും വോട്ടണ്ണല്‍ ദിവസവും ഡ്രൈ ഡേ പ്രഖ്യാപിച്ചു. സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായാണ് സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യത്തിന്‍റെ വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ച് ഉത്തരവിറക്കിയത്. നാളെ രാവിലെ ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മണിക്കൂര്‍വരെയും വോട്ടെണ്ണല്‍ ദിവസമായ ഒക്ടോബര്‍ 24ന് പൂര്‍ണമായുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി.