പത്തനംതിട്ട:രോഗിയെന്ന വ്യാജേന ഇ സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്‌ത് പരിശോധനയ്ക്കിടെ വനിത ഡോക്‌ടര്‍ക്ക് മുന്‍പില്‍ നഗ്നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ശുഹൈബ് (21) ആണ് പിടിയിലായത്. ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഇ സഞ്ജീവനി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത് വനിത ഡോക്‌ടര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; തൃശൂര്‍ സ്വദേശി പിടിയില്‍ - ആറന്മുള പൊലീസ്
ഇ സഞ്ജീവനി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ പ്രതി ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ കേന്ദ്രീകരിച്ച് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇ സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിത ഡോക്‌ടര്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. വെബ്‌സൈറ്റില്‍ കയറിയ ശേഷം മുഖം കാണിക്കാതെ പ്രതി ഡോക്‌ടര്‍ക്ക് നേരെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു. വീട്ടിലിരുന്നാണ് ഡോക്‌ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്.
വീട്ടിലിരുന്നായിരുന്നു ഡോക്‌ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.