പത്തനംതിട്ടയില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകളുടെ സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം - ജില്ലാ കലക്ടര്‍ പി.ബി നൂഹ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകളുടെ സാധ്യത പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു
പത്തനംതിട്ട: ജില്ലയിലെ ആറ് താലൂക്കുകളിലായി കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകള്‍ക്കുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് തഹസില്‍ദാര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തില്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള കൊവിഡ് കെയര്‍ സെന്‍ററുകള്‍ക്ക് പുറമേയാണിത്. ഓരോ താലൂക്കിലും ആയിരം മുറികള്‍ വീതമുള്ള കൊവിഡ് കെയര്‍ സെന്‍ററുകള്‍ സജ്ജീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. കൂടുതല്‍ ആവശ്യമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാധ്യത പരിശോധിക്കും. എ.ഡി.എം അലക്‌സ് പി. തോമസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.എല്‍ സജികുമാര്‍, ബി.രാധാകൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ സാജന്‍ വി. കുര്യാക്കോസ്, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.