കേരളം

kerala

ETV Bharat / state

ധീരജിന്‍റെ കൊലപാതകം; പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിച്ചു - എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിച്ചു

മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിങ് കോളജില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

Dheeraj murder  SFI activists destroyed KSU flagpole in pathanamthitta  SFI KSU clash  ധീരജ് കൊലപാതകം  എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിച്ചു  എസ്എഫ്ഐ കെഎസ്‌യു സംഘർഷം
പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിച്ചു

By

Published : Jan 10, 2022, 9:50 PM IST

പത്തനംതിട്ട:ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ പത്തനംതിട്ടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിങ് കോളജില്‍ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യുവിന്‍റെ കൊടിമരം നശിപ്പിച്ചു.

സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് മുസലിയാര്‍ എഞ്ചിനീയറിങ് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയാണ് വിജയിച്ചത്.

ഇതിനു ശേഷമാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പത്തനംതിട്ട നഗരത്തിലും എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടങ്ങൾ നടന്നു.

Also Read: 'അപകട സാധ്യതയില്ലെങ്കില്‍ സമ്പർക്കമുള്ളവരെ പരിശോധിക്കേണ്ടതില്ല'; പുതിയ നിര്‍ദേശവുമായി ഐ.സി.എം.ആര്‍

ABOUT THE AUTHOR

...view details