പത്തനംതിട്ട: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഡ്രൈവിങ് സ്കൂൾ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ധർണ നടത്തി. ഓൾ കേരള ഡ്രൈവിംങ്ങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐറ്റിയു പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആർടിഓ ഓഫീസ് പടിക്കൽ ധർണ നടത്തിയത്. ധർണ സിഐറ്റിയു ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ഡ്രൈവിങ് സ്കൂൾ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ധർണ - ഡ്രൈവിംഗ് സ്‌കൂൾ മേഖലയോടുള്ള അവഗണന
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ധർണ നടത്തിയത്.
ഡ്രൈവിംഗ് സ്‌കൂൾ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ധർണ
ലോക്ക് ഡൗൺ കാലത്ത് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റും ,ലേണേഴ്സ് ടെസ്റ്റും ഉടൻ ആരംഭിക്കുക, ഡ്രൈവിങ് പരിശീലനം തുടങ്ങുവാനുള്ള അനുമതി നൽകുക, ലോക്ക് ഡൗണിന്‍റെ മറവിൽ ഡ്രൈവിങ് മേഖല കോർപറേറ്റുകൾക്ക് കൊടുക്കാനുള്ള തീരുമാനത്തിൻ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും കെ അനിൽകുമാർ പറഞ്ഞു. ധർണയിൽ ജില്ലാ സെക്രട്ടറി ഷിജു എബ്രഹാം ,ജയൻ പി.ഡി ,തോമസ് എം ,എം നിഷാദ് ,മുരളി തുടങ്ങിയവർ സംസാരിച്ചു.