പത്തനംതിട്ട : സംസ്ഥാന പൊലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ബാഡ്‌ജ് ഓഫ് ഓണര്‍ ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. ക്രമസമാധാന രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്‍ത്തന മികവിനുമാണ് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ബഹുമതി.
ക്രമസമാധാന രംഗത്ത് കാഴ്‌ചവച്ച മികച്ച സര്‍വീസ് റെക്കോഡ് ജില്ല പൊലീസ് മേധാവിയെ ഉന്നത ബഹുമതിക്ക് അര്‍ഹയാക്കിയപ്പോള്‍, കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കിലെ മോഷണ കേസിന്‍റെ മികവാര്‍ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്‌പി സ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ എന്‍. രാജനെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കി.
Also Read:അനില്‍കാന്ത് സ്ഥാനമേറ്റു; സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി