പത്തനംതിട്ട:വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടാ ശാന്തിമാരായ സുധീർ നമ്പൂതിരിയും ജയരാജ് പോറ്റിയും ചേർന്ന് ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മുതൽ ഭക്തർ മല കയറാൻ തുടങ്ങി. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത ഭക്തരാണ് ദർശനത്തിനായി എത്തിച്ചേരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ശബരിമലയിൽ മണ്ഡല മകരവിളക്കിന് തുടക്കം - sabarimala reopened
വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത ഭക്തരാണ് ശബരിമല ദർശനത്തിനായി എത്തിച്ചേരുന്നത്
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ദിവസവും 1000 പേര്‍ക്കാണ് ഇത്തരത്തില്‍ മലകയറാന്‍ അനുമതിയുള്ളത്. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുവദിക്കില്ല. 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലാത്തവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനും സൗകര്യമുണ്ട്. സാനിറ്റേഷന്‍ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പാ സ്‌നാനം അനുവദിക്കില്ല. ഇതിന് പകരം ഷവര്‍ ബാത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. നിലയ്ക്കലില്‍ പായ വിരിച്ചു കിടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിലയ്ക്കലില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. പമ്പയില്‍ ആളെ ഇറക്കിയ ശേഷം നിലയ്ക്കലെത്തി അവിടെ പാര്‍ക്ക് ചെയ്യണം. ദര്‍ശനം കഴിഞ്ഞാലുടനെ ഭക്തര്‍ തിരികെ പോകണം തുടങ്ങിയ നിബന്ധനകളാണ് ഉള്ളത്.