ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് വിഷു ദര്‍ശനമില്ല
കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായിട്ടാണ് വിലക്ക്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുളള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചു. ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ചവര്‍ക്ക് നിലിവല്‍ ബാങ്ക് വഴി നല്‍കുന്ന പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്‌ത് എ.ടി.എം വഴി പിന്‍വലിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ധനലക്ഷ്‌മി ബാങ്കിനോട് ആവശ്യപ്പെട്ടതായും പ്രസിഡന്‍റ് എന്‍.വാസു പറഞ്ഞു.