പത്തനംതിട്ട:തിരുവനന്തപുരം അഗസ്ത്യാർകൂടം പർവത പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന ഗോത്ര വിഭാഗമായ കാണി സമുദായക്കാർ പതിവ് തെറ്റിക്കാതെ സ്വാമിയെ തൊഴാനെത്തി. വർഷത്തിലൊരിക്കൽ അയ്യപ്പ ഭഗവാനെ കാണാൻ മാത്രമായാണ് ഇവരിൽ പലരും കാടിറങ്ങുന്നത്. ശബരിമല ദർശനം കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങി എന്ന സങ്കടത്തിനാണ് തിങ്കളാഴ്ച വൈകിട്ടോടെ അറുതിയായത്.
അഗസ്ത്യാർകൂട മലയിറങ്ങി അവരെത്തി; അയ്യനെ കണ്ട് സായൂജ്യം തേടി - Kani tribe ritualistic visit to Sabarimala
എല്ലാ വര്‍ഷവും തിരുവനന്തപുരത്തെ അഗസ്‌ത്യാര്‍കൂടം പര്‍വത പ്രദേശങ്ങളില്‍ വസിക്കുന്ന കാണി സമുദായം ശബരിമല ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷം ഇതിന് സാധിച്ചില്ല. ഇത്തവണ അവര്‍ പതിവ് പോലെ ശബരിമലയിലെത്തി.
അഗസ്ത്യാർകൂട മലയിറങ്ങി അവരെത്തി
തിങ്കളാഴ്ച്ച രാവിലെ ആറിന് കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ആചാരപരമായ ദർശനങ്ങൾ നടത്തിയ ശേഷമാണ് പമ്പയിലെത്തി മല ചവിട്ടിയത്.