തുലാമാസ പൂജകൾക്ക് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം - ശബരിമലയിൽ ഭക്തർക്ക് പ്രവേശനം
തീർത്ഥാടകർ പോലീസിന്‍റെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുകയും 48 മണിക്കൂർ മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ഭക്തർക്ക് ശബരിമലയില്‍ ദർശനം അനുവദിക്കാൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിദിനം 250 പേർക്കാണ് പ്രവേശനം അനുവദിക്കുക. തുലാമാസ പൂജകൾക്കായി ഈ മാസം 16ന് നട തുറക്കുന്ന ശബരിമലയിൽ 5 ദിവസത്തേക്കാണ് ദർശനം. തീർത്ഥാടകർ പോലീസിന്‍റെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുകയും 48 മണിക്കൂർ മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം. കൂടാതെ നിലയ്ക്കലിൽ ആന്‍റിജൻ പരിശോധന ഉണ്ടാകും. ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിയ ശേഷമാണ് തുലാമാസ പൂജയ്ക്ക് പ്രവേശനം അനുവദിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത്. കൊവിഡിനെ തുടർന്ന് മാർച്ച് മാസത്തിന് ശേഷം ആദ്യമായാണ് മാസപൂജയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്.