ശബരിമല തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു - കാമേശ്വരറാവു
ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു (40) ആണ് മരിച്ചത്

ശബരിമല
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ന് നീലിമല കയറവെ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പമ്പാ പൊലീസ് അറിയിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ 28 പേരടങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.