ശബരിമല ദർശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിക്ക് കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ റാന്നി കാർമൽ എൻജിനീയറിങ് കോളജിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റി
ശബരിമല ദർശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട:ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ റാന്നി കാർമൽ എൻജിനീയറിങ് കോളജിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റി. തുലാമാസ പൂജക്കായി വ്യാഴാഴ്ചയാണ് ശബരിമല നട തുറന്നത്. ദിവസവും 250 പേര്‍ക്ക് ദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.