പത്തനംതിട്ട: പ്രകൃതിയോടിണങ്ങിയാകണം വികസനമുണ്ടാകേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രളയങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിയോടിണങ്ങിയാകണം വികസനം: ജി സുധാകരന്‍ - കല്ലിശേരി-ഇരവിപേരൂര്‍ റോഡ്
പ്രകൃതിക്ക് യോജിക്കുന്ന വിധത്തിലാകണം വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍
പ്രകൃതിയോടിണങ്ങിയാവണം വികസനം : ജി സുധാകരന്‍
കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയും എംസി റോഡും ബന്ധിപ്പിക്കുന്നതാണ് കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡ്. 12 മാസമാണ് റോഡിന്‍റെ നിര്‍മാണ കാലാവധി. 6.60 ലക്ഷം രൂപയാണ് നിര്‍മാണത്തുകയായി വകയിരുത്തിയത്.
Last Updated : Aug 27, 2019, 3:42 AM IST