കേരളം

kerala

ETV Bharat / state

പമ്പയില്‍ മരാമത്ത് പ്രവൃത്തികളുടെ രജിസ്റ്റര്‍ കാണാനില്ല; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി - അടിയന്തിര റിപ്പോർട്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പമ്പയിലെ മരാമത്ത് പ്രവർത്തികളുടെ സ്റ്റോക്ക് രജിസ്റ്റർ, ഫയലുകളും ഇന്‍വോയ്‌സും അനുബന്ധ രേഖകളും കാണാനില്ല

#pta devaswam  പമ്പയില്‍ മരാമത്ത് പ്രവര്‍ത്തികളുടെ രജിസ്റ്റര്‍ കാണാനില്ല  തിരുവിതാംകൂർ ദേവസ്വം ബോർഡ്  മന്ത്രി കെ രാധാകൃഷ്‌ണൻ  അടിയന്തിര റിപ്പോർട്ട്  സ്റ്റോക്ക് രജിസ്റ്റർ
പമ്പയില്‍ മരാമത്ത് പ്രവര്‍ത്തികളുടെ രജിസ്റ്റര്‍ കാണാനില്ല; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി

By

Published : Apr 26, 2022, 7:24 AM IST

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പമ്പയിലെ മരാമത്ത് പ്രവൃത്തികളുടെ സ്റ്റോക്ക് രജിസ്റ്റർ കാണാനില്ലെന്ന വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അടിയന്തര റിപ്പോർട്ട് തേടി. 2016 മുതൽ 2018 വരെയുള്ള മരാമത്ത് പ്രവർത്തികളുടെ രജിസ്റ്ററാണ് കാണാതായത്.

ഇതോടൊപ്പം ഫയലുകളും ഇന്‍വോയ്‌സും അനുബന്ധ രേഖകളും പമ്പയിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഓഫിസില്‍ നിന്നും അപ്രത്യക്ഷമായി. ബോര്‍ഡ് നേരിട്ട് നടത്തിയ പണികളുടെ ഫയലുകളാണ് കാണാതായത്. ഇത്തരം പണികളില്‍ സിമന്‍റ് കമ്പി എന്നിവ കരാറുക്കാര്‍ക്ക് നല്‍കുന്നത് ബോര്‍ഡാണ്.

അതുകൊണ്ട് അസിസ്റ്റന്‍റ് എഞ്ചിനിയറുടെ ഓഫിസില്‍ കോടികളുടെ സിമന്‍റും,കമ്പികളും ശേഖരിച്ച് വെച്ചിരുന്നു. എന്നാല്‍ രജിസ്റ്റര്‍ കാണാതായതോടെ എത്ര സിമന്‍റും കമ്പികളും വിതരണം ചെയ്തെന്നോ എത്ര ഓഫിസിലുണ്ടെന്നോ അറിയാനാവുന്നില്ല. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് കമീഷണറോട് മന്ത്രി നിർദേശിച്ചു.

also read: ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കും : കെ. രാധാകൃഷ്‌ണന്‍

ABOUT THE AUTHOR

...view details