പത്തനംതിട്ട:ശബരിമലയുടെ വികസനത്തിന് കൂടുതൽ വനഭൂമി ആവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു. അനുവദിക്കപ്പെട്ടിരിക്കുന്ന ഭൂമി പോലും വിട്ടു നൽകില്ലെന്ന വനം വകുപ്പിന്‍റെ പിടിവാശി തെറ്റാണന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.
അനുവദിക്കപ്പെട്ടിരിക്കുന്ന ഭൂമി പോലും ശബരിമലക്ക് നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് - ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു
കാണിക്കയിനത്തിൽ നിന്ന് മാത്രമായി 35 കോടി രൂപ ലഭിച്ചു. അരവണ ഇനത്തിൽ 41 കോടിലധികം രൂപയും അപ്പം വിൽപ്പനയിൽ ആറ് കോടി 45 ലക്ഷം രൂപയും ലഭിച്ചു.
നട തുറന്ന നവംബർ 16-ാം തിയതി മുതൽ ഇന്നലെ രാത്രി വരെ 104 കോടി 72 ലക്ഷം രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായതെന്ന് എന്‍. വാസു പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 40 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2018-ൽ 64 കോടി 16 ലക്ഷം രൂപ മാത്രമായിരുന്നു വരുമാനം ഉണ്ടായിരുന്നത്. ഇത്തവണ കാണിക്കയിനത്തിൽ നിന്ന് മാത്രമായി 35 കോടി രൂപ ലഭിച്ചു. അരവണ ഇനത്തിൽ 41 കോടിലധികം രൂപയും അപ്പം വിൽപനയിൽ ആറ് കോടി 45 ലക്ഷം രൂപയുമാണ് ലഭിച്ചത്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങൾ ഇനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്.