ശബരിമല:ശബരിമല റോപ്പ് വേ പമ്പയിൽ നിന്ന് തന്നെ ആരംഭിക്കാൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം. റോപ്പ് വേ പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് നീട്ടാനുള്ള ബോർഡ് നിർദേശം ശബരിമല ഉന്നതാധികാര സമിതി അംഗീകരിച്ചില്ല. പദ്ധതിക്ക് കാലതാമസം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പമ്പയിൽ എത്താതെ നിലക്കലിൽ നിന്നും അട്ടത്തോട് വഴി മാളികപ്പുറത്ത് എത്തുന്ന രീതിയിലായിരുന്നു റോപ്പ് വേ പദ്ധതി.
ശബരിമല റോപ്പ് വേ; പമ്പയിൽ നിന്ന് തന്നെ ആരംഭിക്കാൻ ദേവസ്വം ബോർഡ് തീരുമാനം - ദേവസ്വം ബോർഡ്
പമ്പയിൽ നിന്നുള്ള റോപ്പ് വേക്ക് സർവേ നടത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ ശേഷമായിരുന്നു പുതിയ വഴിയെപ്പറ്റി ബോർഡ് ആലോചിച്ചത്. ഈ നിർദേശത്തിനാണ് ഉന്നതാധികാര സമിതി യോഗത്തിൽ അംഗീകാരം ലഭിക്കാതിരുന്നത്.
സാധനങ്ങൾ എളുപ്പത്തിൽ എത്തിച്ച് ഇന്ധനച്ചെലവ് കുറക്കാമെന്നായിരുന്നു ബോർഡിന്‍റെ കണ്ടെത്തൽ. പമ്പയിൽ നിന്നുള്ള റോപ്പ് വേക്ക് സർവേ നടത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ ശേഷമായിരുന്നു പുതിയ വഴിയെപ്പറ്റി ബോർഡ് ആലോചിച്ചത്. ഈ നിർദേശത്തിനാണ് ഉന്നതാധികാര സമിതി യോഗത്തിൽ അംഗീകാരം ലഭിക്കാതിരുന്നത്. ഈ സാഹചര്യത്തിൽ പമ്പ വരെയുള്ള പഴയ അലൈൻമെന്‍റ് പ്രകാരം റോപ്പ് വേ നിർമാണം ആരംഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു പറഞ്ഞു.
മുൻ പദ്ധതി പ്രകാരം പമ്പ ഹിൽ ടോപ്പിൽ നിന്ന് തുടങ്ങി സന്നിധാനം പൊലീസ് ബാരക് വരെ 2.98 കിലോമീർ ദൂരത്തിലാണ് നിർധിഷ്ട റോപ്പ് വേ. എന്നാൽ റോപ്പ് വേയുടെ നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധനയ്ക്ക് വനം വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ല. സർക്കാർ തലത്തിൽ ഇടപെടൽ നടത്തി തടസങ്ങൾ നീക്കാമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.