പത്തനംതിട്ട :ശബരിമല തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കത്ത്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Sabarimala Pilgrimage ശബരിമലയില്‍ നിയന്ത്രണങ്ങൾ: ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്‍റെ കത്ത്
ശബരിമല തീര്‍ഥാടകരിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടാണ് കത്ത്.
Sabarimala Pilgrimage: ശബരിമല തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്‍റെ കത്ത്
ALSO READ:കടുപ്പിച്ച് സർക്കാർ, വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്ഥർക്ക് ആർടിപിസിആർ നിർബന്ധം
നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയിൽ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
TAGGED:
Sabarimala Pilgrimage