ശബരിമലയില്‍ കൂടുതല്‍ ഇളവുകൾക്കായി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിക്കും - കോവിഡ് നിയന്ത്രണം
ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട:ശബരിമലയില്‍ കൂടുതല്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് ആര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരികരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവ് വേണമെന്നും ആവശ്യമുയരുന്നുണ്ട്. രണ്ട് കൊവിഡ് വാക്സീന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ബുക്ക് ചെയ്യാതെ തന്നെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം