രാജിക്കില്ലെന്ന് പത്മകുമാർ പ്രഖ്യാപിച്ചിട്ടും വിവാദമൊഴിയാതെ ദേവസ്വം ബോർഡ് - devaswom board
ദേവസ്വം കമ്മീഷണറെ ഉപയോഗിച്ച് മുഖ്യമന്ത്രി തനിക്കെതിരെ കരുനീക്കം നടത്തുന്നു എന്ന് ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാർ അടുപ്പക്കാരോട് പങ്കുവെച്ചതായാണ് വിവരം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന യുവതികളായ 89 പേർക്കാണ് ആർത്തവ അവധിക്ക് അർഹതയുള്ളത്. മാസത്തിൽ നാല് ദിവസമാണ് ഇവർക്ക് ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കുന്നത്. മുൻകാലങ്ങളിൽ ഇവർ ഈ ദിവസങ്ങളിൽ അവധിയെടുത്ത് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടം ഒഴിവാക്കുന്നതിനാണ് 89 വനിതാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദേവസ്വംബോർഡ് അനുവദിച്ചത്. അതിനിടെ ആർത്തവം മനുഷ്യ നിലനിൽപ്പിൻ്റെ അടി സ്ഥാനമാണെന്ന ദേവസ്വംബോർഡിന്‍റെ സുപ്രീംകോടതി വാദത്തോടെ ആർത്തവ അവധി വിവാദമായി. ആർത്തവ കാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാമെങ്കിൽ വനിതാ ജീവനക്കാർക്ക് എന്തിന് ദേവസ്വം ബോർഡ് അവധി നൽകി എന്ന ചോദ്യം ദേവസ്വംബോർഡിനെ വെട്ടിലാക്കും.